video
play-sharp-fill

കണ്ണൂരിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌തെന്ന കേസ്; അര്‍ജുന്‍ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം

കണ്ണൂരിൽ വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌തെന്ന കേസ്; അര്‍ജുന്‍ ആയങ്കിക്ക് ഉപാധികളോടെ ജാമ്യം

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍: വനിതാ ടിടിഇയെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്.

കേസില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അര്‍ജുന്‍ ആയങ്കിയെ റിമാന്‍ഡ് ചെയ്തത്.ട്രെയിനില്‍ ടിക്കറ്റ് പരിശോധനക്കിടെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറുകയും അക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധി ദാമില്‍ നിന്നും നാഗര്‍കോവിലേക്ക് പോകുന്ന ട്രെയിനില്‍ വെച്ചായിരുന്നു സംഭവം.

ട്രെയിനില്‍ ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്യുകയായിരുന്നു ടിടിഇ. ഇതില്‍ പ്രകോപിതനായ ആയങ്കി ടിടിഇയെ അസഭ്യം പറയുകയും ശേഷം പിടിച്ച് തള്ളുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.