കണ്ണൂര്‍ സര്‍വകലശാല അസോസിയേറ്റ് പ്രൊഫസർ നിയമനം; സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്ത് പ്രിയ വര്‍ഗീസ്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: കണ്ണൂര്‍ സര്‍വകലശാല മലയാളം പഠനവകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനം ശരിവച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു.
നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഫയല്‍ചെയ്യുന്ന ഹര്‍ജികളില്‍ തന്റെ വാദം കേള്‍ക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് തടസ്സഹര്‍ജി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് കേസിലെ പരാതിക്കാരനായ ഡോ. ജോസഫ് സ്‌കറിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഡോ. ജോസഫ് സ്‌കറിയ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
ഈ സാഹചര്യത്തിലാണ് പ്രിയ വര്‍ഗീസ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തതെന്നാണ് സൂചന. അഭിഭാഷകരായ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍, ബിജു പി. രാമന്‍ എന്നിവര്‍ മുഖേനെയാണ് തടസ്സ ഹര്‍ജി ഫയല്‍ചെയ്തത്.