പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാന്‍ നിരീക്ഷണ സമിതി; വിവാദ ഉത്തരവ് പിന്‍വലിച്ച്‌ കണ്ണൂര്‍ സര്‍വകലാശാല

Spread the love

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയില്‍ നടത്തുന്ന പരിപാടികളുടെ ഉള്ളടക്കം പരിശോധിക്കാന്‍ നിരീക്ഷണ സമിതി രൂപീകരിച്ച ഉത്തരവ് പിന്‍വലിച്ചു.

സിന്‍ഡിക്കേറ്റ് യോഗത്തിലാണ് വൈസ് ചാന്‍സലര്‍ ഇക്കാര്യം അറിയിച്ചത്. പരിപാടികളില്‍ ദേശവിരുദ്ധ ഉള്ളടക്കം ഉണ്ടോ എന്ന് പരിശോധിക്കനാണ് വിസി ഡോ.കെകെ സാജുവിന്റെ നിര്‍ദേശപ്രകാരം സമിതി രൂപീകരിച്ചത്.

സര്‍വകലാശാല നടപടിയില്‍ പ്രതിഷേധിച്ച്‌ എസ്‌എഫ്‌ഐ മാര്‍ച്ച്‌ നടത്തിയിരുന്നു. ആര്‍എസ്‌എസിനെ സഹായിക്കാനാണ് സമിതി രൂപീകരിച്ചതെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം. സര്‍വകലാശാല ആസ്ഥാനത്തേക്ക് നടന്ന മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിസിയുടെ ഉത്തരവ് പിന്‍വലിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് എസ്‌എഫ്‌ഐ അറിയിച്ചിരുന്നു. ഇതിനിടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍വകലാശാലയിലെ പരിപാടികള്‍ക്ക് മൂക്കുകയറിടുന്നതാണ് ഉത്തരവെന്ന് ആരോപിച്ചാണ് എസ്‌എഫ്‌ഐ പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചത്. കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന ചിലര്‍ സര്‍വകലാശാലയിലെ പരിപാടികളില്‍ അടുത്തിടെ പങ്കെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ സംഘപരിവാര്‍ സംഘടനകള്‍ പരാതി ഉന്നയിച്ചു. ഇതിന്റെ ചുവടുപിടിച്ചാണ് വിവാദ ഉത്തരവിറക്കി.