
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചന്നത് വാട്സാപ്പിലൂടെ..
കണ്ണൂർ സർവ്വകലാശാലയിലെ ചോദ്യപേപ്പർ ചോർന്നത് വാട്സ്ആപ്പ് വഴിയിലൂടെ.സര്‍വ്വകലാശാലയില്‍ ബി.സി.എ ആറാം സെമസ്റ്റർ ചോദ്യപേപ്പറാണ് ചോർന്നത്.കാസർകോട് പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജിൽ നിന്നാണ് ചോർന്നത്.സർവകലാശാല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി.
പരീക്ഷയുടെ രണ്ട് മണിക്കൂർ മുൻപ് ഇമെയിൽ വഴിയാണ് ചോദ്യപേപ്പര്‍ നല്‍കിയത്.ഏപ്രില്‍ രണ്ടിന് സര്‍വ്വകലാശാല സ്ക്വാഡാണ് ചോര്‍ച്ച കണ്ടെത്തിയത്.പ്രിൻസിപ്പലിന് മാത്രം തുറക്കാൻ കഴിയുന്ന ഇ മെയിൽ വഴി വന്ന പേപ്പര്‍ വാട്സാപ്പിലൂടെയാണ് ചോര്‍ന്നത്.ചോദ്യ പേപ്പർ ഫോട്ടോയെടുത്ത് വാട്സാപ്പിലൂടെ വിദ്യാർത്ഥികൾക്ക് നൽകിയെന്ന് സര്‍വ്വകലാശാലയുടെ പരാതിയിൽ പറയുന്നു.സർവ്വകലാശാല സിണ്ടിക്കേറ്റ് സബ് കമ്മിറ്റിയും അന്വേഷണം ആരംഭിച്ചു.
Third Eye News Live
0