play-sharp-fill
‘കണ്ണൂരില്‍ എക്സിക്യുട്ടീവ് ട്രയിനിന്റെ കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്നു’; 17ാമത്തെ കോച്ച്‌ കത്തിച്ചത് ഷൂസിന് തീകൊളുത്തി; പ്രതിയുടെ മൊഴി പുറത്ത്

‘കണ്ണൂരില്‍ എക്സിക്യുട്ടീവ് ട്രയിനിന്റെ കൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടിരുന്നു’; 17ാമത്തെ കോച്ച്‌ കത്തിച്ചത് ഷൂസിന് തീകൊളുത്തി; പ്രതിയുടെ മൊഴി പുറത്ത്

സ്വന്തം ലേഖിക

കണ്ണൂര്‍: കണ്ണൂര്‍ ട്രെയിൻ തീവെയ്പ്പ് കേസില്‍ പ്രതി പൊലീസിന് നല്‍കിയ കൂടുതല്‍ മൊഴി പുറത്ത്.


തീവെച്ച എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കൂടുതല്‍ ബോഗികള്‍ കത്തിക്കാൻ ശ്രമിച്ചിരുന്നതായാണ് പ്രതി പ്രസൂണ്‍ ജിത് സിക്‌ദറുടെ മൊഴി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രെയിനിന്റെ 19ാം കോച്ചും കത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും അതിനായി പ്ലാസ്റ്റിക് കുപ്പി കത്തിച്ച്‌ ഈ സീറ്റിലേക്ക് ഇട്ടിരുന്നുവെന്നും പ്രതി പറഞ്ഞു. എന്നാല്‍ തീ പടര്‍ന്നില്ല.

ട്രെയിനിന്റെ 17ാമത്തെ കോച്ച്‌ കത്തിച്ചത് ഷൂസിന് തീകൊളുത്തിയാണെന്നും പ്രസൂണ്‍ ജിത് സിക്‌ദറുടെ മൊഴിയിലുണ്ട്.

നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് പ്രതി. ഇയാളെ ഇന്നലെ രാവിലെയാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

പിന്നാലെ പ്രതിയെ അന്വേഷണ സംഘം തെളിവെടുപ്പിന് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ബോഗിക്കുള്ളില്‍ എത്തിച്ച ശേഷം പ്രതി പ്രസൂണ്‍ ജിത് തീവെച്ചത് എങ്ങനെയെന്ന കാര്യം അന്വേഷണ സംഘത്തോട് വിശദീകരിച്ചു.