play-sharp-fill
ബസ് ഇറങ്ങിയ യുവാവിനെ ലക്ഷ്യം വെച്ച് മുഖംമൂടി ധരിച്ച നാലംഗ സംഘം: കണ്ണൂരിൽ ബേക്കറി ഉടമയായ യുവാവിന്റെ 9 ലക്ഷം രൂപ കവർന്ന പ്രതികൾ ഒളിവിൽ, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ബസ് ഇറങ്ങിയ യുവാവിനെ ലക്ഷ്യം വെച്ച് മുഖംമൂടി ധരിച്ച നാലംഗ സംഘം: കണ്ണൂരിൽ ബേക്കറി ഉടമയായ യുവാവിന്റെ 9 ലക്ഷം രൂപ കവർന്ന പ്രതികൾ ഒളിവിൽ, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

 

കണ്ണൂർ: ബേക്കറി ഉടമയെ തട്ടിക്കൊണ്ടു പോയി മർദിച്ച് 9 ലക്ഷം കവർന്നു. കാറിലെത്തിയ സംഘം ഏച്ചൂർ സ്വദേശി റഫീഖിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ബെംഗളൂരുവിൽ നിന്ന് ഏച്ചൂരിൽ ബസിറങ്ങിയപ്പോഴാണ് അക്രമമുണ്ടായത്.

 

മർദിച്ചു അവശനാക്കി പണം കവർന്നതിന് ശേഷം കാപ്പാട് ഉപേക്ഷിച്ചു കടന്നുവെന്നാണ് റഫീഖിന്റെ പരാതി. ബെം​ഗളൂരുവിൽ നിന്ന് രാത്രിയാണ് നാട്ടിലേക്ക് കയറിയത്. ബസിറങ്ങിയ ഉടനെ തന്നെ കറുത്ത കാറിൽ നാലാം സംഘം എത്തുകയായിരുന്നു. എല്ലാവരും ചേർന്ന് ബലം പ്രയോഗിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചു. കൊല്ലപ്പെടുമോ എന്ന ഭയത്താൽ കൈയിൽ ഉണ്ടായിരുന്ന ബാഗ് അക്രമി സംഘത്തിന് നൽകി. അതിൽ 9 ലക്ഷം രൂപയുണ്ടായിരുന്നു.


 

പണയം വെച്ച സ്വർണം എടുക്കാനായി പലരിൽ നിന്നായി കടംവാങ്ങിയ പണമായിരുന്നു ബാഗിലുണ്ടായിരുന്നതെന്ന് റഫീഖ് പറഞ്ഞു. മുഖംമൂടി ധരിച്ചായിരുന്നു അവ‍ർ എത്തിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംഭവത്തിൽ ചക്കരക്കൽ പോലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് റഫീഖ്.