video
play-sharp-fill

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ കലവറ നിറയ്ക്കൽ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി; പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്രം ഭാരവാഹി മരണമടഞ്ഞു

കണ്ണൂരിൽ ക്ഷേത്രോത്സവത്തിലെ കലവറ നിറയ്ക്കൽ ഘോഷയാത്രയ്ക്കിടെ പടക്കം പൊട്ടി; പരുക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്രം ഭാരവാഹി മരണമടഞ്ഞു

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ ക്ഷേത്ര ഭാരവാഹി ചികിത്സയ്ക്കിടെ മരണമടഞ്ഞു. ക്ഷേത്രം കമ്മിറ്റി സെക്രട്ടറി ചാലിൽ ശശീന്ദ്രനാ(56) ണ് മരണമടഞ്ഞത്.

ഈ മാസം 12നായിരുന്നു നാടിനെ നടുക്കിയ അപകടം. ഞായറാഴ്ച ഇവരുടെ ചികിത്സക്കായി സഹായ നിധിശേഖരിക്കാൻ ക്ഷേത്ര കമ്മിറ്റി യോഗം വിളിച്ച് ചേർക്കാൻ തിരുമാനിച്ചിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലവറ നിറക്കൽ ഘോഷയാത്രക്കിടെ പടക്കത്തിൽ നിന്ന് തീപ്പൊരി സമീപത്തെ കേബിളിൽ പതിക്കുകയും ഇത് കെടുത്താൻ ശ്രമിക്കുമ്പോൾ ശശീന്ദ്രന്റെ കയ്യിൽ സഞ്ചിയിൽ സൂക്ഷിച്ച പടക്ക ശേഖരത്തിന് തീ പിടിക്കുകയും ആയിരുന്നു.

സ്ഫോടനത്തിൻ്റെ ആഘാതത്തിൽ പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചിരുന്നു. പരേതനായ ഗോവിന്ദന്റെയും ദേവുവിന്റെയും മകനാണ്. ഭാര്യ: രേണുക. മക്കൾ : ദ്യശ്യ, ദിയ, മരുമകൻ: ജിതേഷ്.