video
play-sharp-fill

എന്തോന്നടാ മോനേ ഇത്..! സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരേ കള്ളൻ കയറിയത് നാല് തവണ; കവർന്നത് പണവും പെർഫ്യൂമുകളും ഷാംപൂ ഐറ്റങ്ങളും; നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയില്‍ പതിഞ്ഞു; എന്നിട്ടും കള്ളൻ കാണാമറയത്ത് തന്നെ

എന്തോന്നടാ മോനേ ഇത്..! സൂപ്പര്‍ മാര്‍ക്കറ്റില്‍ ഒരേ കള്ളൻ കയറിയത് നാല് തവണ; കവർന്നത് പണവും പെർഫ്യൂമുകളും ഷാംപൂ ഐറ്റങ്ങളും; നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയില്‍ പതിഞ്ഞു; എന്നിട്ടും കള്ളൻ കാണാമറയത്ത് തന്നെ

Spread the love

കണ്ണൂർ: പയ്യന്നൂരിലെ സ്കൈപ്പർ എന്ന സൂപ്പർ മാർക്കറ്റിന്‍റെ ഉടമകള്‍ ഒരു കള്ളനെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ്.

ഇതുവരെ നാല് തവണയാണ് ഒരേയാള്‍ ഇവിടെ മോഷ്ടിക്കാൻ കയറിയത്. നാല് തവണയും കാര്യങ്ങളൊക്കെ സിസിടിവിയില്‍ പതിഞ്ഞു. എന്നിട്ടും ആ കള്ളനെ ഇതുവരെ പിടികൂടാനായിട്ടില്ല.

ബുധനാഴ്ചയാണ് അവസാനം കയറിയത്. കെട്ടിടത്തിന്‍റെ ഷീറ്റുകളും സീലിംഗും തകർത്ത് താഴെയിറങ്ങി. കൗണ്ടറില്‍ നിന്ന് ഇരുപത്തിയയ്യായിരം രൂപ കവർന്നു. പിന്നെ പ്രിയം പെർഫ്യൂമുകളും ഷാംപൂ ഐറ്റങ്ങളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആയിരക്കണക്കിന് രൂപയുടെ പെർഫ്യൂമുകളും മോഷ്ടിച്ചു. കൂള്‍ ഡ്രിങ്ക്സ് കൗണ്ടറിലിരുന്ന് സിസിടിവി ക്യാമറ നോക്കി കുടിച്ചാണ് കളളൻ പോയത്.

സൂപ്പർ മാർക്കറ്റിലുളളവർ സിസിടിവി നോക്കിയപ്പോള്‍ നല്ല പരിചയമുളളയാള്‍. മുൻപ് മൂന്ന് തവണയും മോഷ്ടിക്കാൻ കയറിയ വിരുതൻ. അന്നെല്ലാം വെന്‍റിലേറ്റർ ഇളക്കിമാറ്റി ആ വഴിയായിരുന്നു വരവ്.

അത് കണ്ടെത്തി ഭദ്രമായി അടച്ചതാണ്. എന്നിട്ടും പിൻമാറാതെ ഷീറ്റിളക്കി കളളൻ അകത്തെത്തി. ആളെ കൃത്യമായി കണ്ടിട്ടും , കവർച്ച ആവർത്തിച്ചിട്ടും പയ്യന്നൂർ പൊലീസിന് ഇതുവരെ പിടികൂടാനായിട്ടില്ല. അവർക്കും ക്ഷീണം.