കണ്ണൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; കൊച്ചുമകനും മുത്തശ്ശിയും അവരുടെ സഹോദരിയുമാണ് മരിച്ചത്

Spread the love

കണ്ണൂർ: കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീർവേലി നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്.

video
play-sharp-fill

കിഷനും മു‌ത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടിൽ താമസം. കിഷനാണ് ആദ്യം ആത്മഹത്യ ചെയ്തത്. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കിഷൻ പോക്സോ കേസിൽ പ്രതിയായിരുന്നു.