
കണ്ണൂര്‍: ശ്രീകണ്ഠാപുരം- ഇരിട്ടി സംസ്ഥാനപാതയില്‍ സ്കൂള്‍കുട്ടികളുമായി പോയ വാന്‍ മറിഞ്ഞ് അപടകം. വയക്കര ജിയുപി സ്കൂളിലെ കുട്ടികളുമായി പോയ വാനാണ് മറിഞ്ഞത്.
വിദ്യാര്‍ത്ഥികളുടെ പരുക്ക് ഗുരുതരമല്ല.മുപ്പതോളം കുട്ടികളാണ് വാനില്‍ ഉണ്ടായിരുന്നത്. കുട്ടികളുമായി സ്കൂളിലേക്ക് പോകവെ ഇന്ന് രാവിലെ 9.45ഓടെയായിരുന്നു അപകടമുണ്ടായത്.