മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് മറഞ്ഞു; സ്കൂള്‍ കോമ്പൗണ്ടിലെ മരക്കൊമ്പുകള്‍ വെട്ടിയെന്ന് പരാതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കണ്ണൂര്‍: കണ്ണൂരില്‍ സ്കൂള്‍ കോമ്പൗണ്ടിലെ മരക്കൊമ്പുകള്‍ വെട്ടിയെന്ന് പരാതി.

മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് മറഞ്ഞെന്ന കാരണത്താലാണ് മരക്കൊമ്പുകള്‍ വെട്ടിയത്. കണ്ണൂര്‍ താവക്കര ജിയുപി സ്കൂളില്‍ ഇന്നലെയാണ് സംഭവം. അജ്ഞാതര്‍ അതിക്രമിച്ചുകയറി മരക്കൊമ്പുകള്‍ മുറിച്ചെന്നാണ് താവക്കര സ്കൂള്‍ പ്രധാനധ്യാപകൻ പൊലീസില്‍ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോമ്പൗണ്ടില്‍ അതിക്രമിച്ച്‌ കയറിയ മൂന്ന് പേരാണ് സംഭവത്തിന്റെ പിന്നിലെന്നാണ് പ്രധാനധ്യാപകന്‍റെ പരാതി. അവധിയായതിനാല്‍ സ്കൂളില്‍ ആരുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ ചിത്രമുള്ള പരസ്യബോര്‍ഡ് മറഞ്ഞെന്ന കാരണത്താലാണ് കടന്നുകയറി തണല്‍ മരങ്ങള്‍ മുറിച്ചത് എന്നാണ് ആക്ഷേപം ഉയരുന്നത്.

കണ്ണൂര്‍ പൊലീസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് താവക്കര അടിപ്പാത ഭാഗത്തേക്ക് പോകുന്ന റോഡിലാണ് സര്‍ക്കാരിന്‍റെ പരസ്യ ബോര്‍ഡ്. കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ ചിലര്‍ ബോര്‍ഡ് മറയുന്നതിനാല്‍ മരത്തിന്റെ കൊമ്പുകള്‍ വെട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബോര്‍ഡ് പുതിയതല്ലേ, മരം നേരത്തെയുണ്ടല്ലോ. മുറിക്കാനാകില്ലെന്ന് ഹെഡ്മാസ്റ്റര്‍ അറിയിക്കുകയും ചെയ്തു. എന്നിട്ടും മുറിച്ചെന്നാണ് പരാതി. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.