
കണ്ണൂർ: പയ്യന്നൂർ കാങ്കോലിലെ ശിവക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു. മോഷണത്തിന് ശേഷം ഭണ്ഡാരം ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ രാത്രി ഒന്‍പതുമണിയോടെയാണ് മോഷണം നടന്നത്. ക്ഷേത്രത്തിലെ അരയാല്‍തറയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം അവിടെനിന്ന് ഇളക്കിമാറ്റിയാണ് പണം കവര്‍ന്നത്. ഭണ്ഡാരമായതിനാല്‍ എത്ര പണം നഷ്ടപ്പെട്ടെന്നതില്‍ വ്യക്തതയില്ല.
മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രായം കുറഞ്ഞയാളാണ് മോഷണം നടത്തിയതെന്ന സൂചന ദൃശ്യങ്ങളില്‍ നിന്നു ലഭിക്കുന്നു. ക്ഷേത്രം അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


