video
play-sharp-fill

കണ്ണൂരിൽ  തമിഴ്നാട് സ്വദേശിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ജോലി വാ​ഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

കണ്ണൂരിൽ തമിഴ്നാട് സ്വദേശിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കൂട്ടബലാത്സംഗം ചെയ്തു; ജോലി വാ​ഗ്ദാനം നല്കി പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

കണ്ണൂര്‍: തമിഴ്നാട് സ്വദേശിയായ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം കൂട്ടബലാത്സംഗം ചെയ്തു. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ജോലി ആവശ്യാര്‍ഥമെന്ന് വിശ്വസിപ്പിച്ച് യുവതിയെ കൊണ്ടുപോയ സംഘം കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

സംഭവത്തില്‍ വിജേഷ് (28), മലര്‍ (26), കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരിക്കേറ്റ ഭര്‍തൃമതിയായ യുവതി കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. ചാലക്കുന്നില്‍ നില്‍ക്കുകയായിരുന്ന യുവതിയെ ജോലി ആവശ്യാര്‍ഥമെന്ന് വിശ്വസിപ്പിച്ച് മൂന്നംഗ സംഘം ഓട്ടോയില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ജോലി കഴിഞ്ഞ് വൈകീട്ട് ഓട്ടോയില്‍ തിരിച്ചുകൊണ്ടുവിടുന്നതിനിടെ മഴ കാരണം സമീപത്തെ ക്വാര്‍ട്ടേഴ്സിലേക്ക് പോയിരുന്നു. ഇവിടെവെച്ച് പ്രതികള്‍ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിനല്‍കി. പിറ്റേന്ന് രാത്രിവരെ യുവതിയെ ഇവിടെ പാര്‍പ്പിച്ച സംഘം കടന്നുകളഞ്ഞതായും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുമായി നേരത്തെ പരിചയമുള്ളവരാണ് ഇതിനു പിന്നിലെന്നും ഇവരുടെ താമസസ്ഥലം പൂട്ടിയിട്ട നിലയിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.