play-sharp-fill
കണ്ണൂരിൽ റാ​ഗിങ്; മുടി നീട്ടിവളര്‍ത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമര്‍ദനം

കണ്ണൂരിൽ റാ​ഗിങ്; മുടി നീട്ടിവളര്‍ത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമര്‍ദനം

കണ്ണൂര്‍: ശ്രീകണ്ഠാപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. പ്ലസ് ടു വിദ്യാര്‍ഥികളാണ് മുടി നീട്ടിവളര്‍ത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സഹലിനെയും സുഹൃത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചത്.

സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.

ഇന്നലെയാണ് സംഭവം. മുടി നീട്ടിവളര്‍ത്തിയതിനും ഷര്‍ട്ടിന്റെ ബട്ടന്‍ മുഴുവന്‍ ഇട്ടതിനുമാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സഹലിനെയും സുഹൃത്തിനെയും ക്രുരമായി മര്‍ദ്ദിച്ചത്. സാരമായി മര്‍ദ്ദനമേറ്റ സഹലിന്റെ കേള്‍വി ശക്തിക്ക് കുറവ് പറ്റിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടര്‍ന്ന് അടിച്ച വിദ്യാര്‍ഥികളോടും അവരുടെ രക്ഷിതാക്കളോടും ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദ്ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ ശ്രീകണ്ഠാപുരം പൊലീസില്‍ പരാതി നല്‍കി.