
സ്വന്തം ലേഖകൻ
കണ്ണൂർ∙ കണ്ണൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചുതെറിപ്പിച്ചു. പയ്യാവൂർ പൊന്നുപറമ്പ് സ്വദേശി ബാലകൃഷ്ണനെയാണു ബസിടിച്ചത്.
ഇന്നലെ വൈകിട്ട് 6.30നായിരുന്നു അപകടം. വേഗതയിലെത്തിയ ബസിന്റെ ഇടിയേറ്റ് ബാലകൃഷ്ണൻ തെറിച്ച് റോഡിൽ വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരുക്കേറ്റ ബാലകൃഷ്ണനെ പയ്യാവൂരിലെ ആശുപത്രിയിൽനിന്നു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇയാളുടെ നില ഗുരുതരമായി തുടരുന്നു. ബസ് പയ്യാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറം തിരുവാലിയിൽ നിയന്ത്രണം വിട്ട കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയും കടയിലേക്കു ഇടിച്ചുകയറുകയും ചെയ്തു.