video
play-sharp-fill
‘ലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും’…! മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെ ; കൊലപാതക ഭീഷണി പൊലീസിനെ അറിയിച്ചിട്ടും ഫലമുണ്ടായില്ല : കൂത്തുപറമ്പിലേത് ആസൂത്രിത രാഷ്ട്രീയ കൊലപാതകം

‘ലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവയ്ക്കും’…! മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തുന്നതിന് മുൻപ് പ്രതിയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ഇങ്ങനെ ; കൊലപാതക ഭീഷണി പൊലീസിനെ അറിയിച്ചിട്ടും ഫലമുണ്ടായില്ല : കൂത്തുപറമ്പിലേത് ആസൂത്രിത രാഷ്ട്രീയ കൊലപാതകം

സ്വന്തം ലേഖകൻ

കണ്ണൂർ: ഓപ്പൺ വോട്ടിനെ ചൊല്ലിയുള്ള തർക്കങ്ങളാണ് കൂത്തുപറമ്പിലെ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂറിനെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

മൻസൂറിന്റെ സഹോദരൻ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗിന്റെ ആരോപണം.എന്നാൽ സംഭവത്തിൽ ഇതുവരെ സിപിഎം നേതൃത്വം പ്രതികരിച്ചിട്ടില്ല. മൻസൂറിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഷിനോസ്. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള സിപിഎം. പ്രവർത്തകൻ അക്രമം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് വാട്‌സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസും പുറത്തുവന്നു. മുസ്ലിംലീഗുകാർ ഈ ദിവസം വർഷങ്ങളോളം ഓർത്തുവെക്കും, ഉറപ്പ് എന്നാണ് ഇയാൾ വാട്‌സാപ്പിൽ പങ്കുവെച്ച സ്റ്റാറ്റസ്. അതിന് ശേഷമായിരുന്നു കൊല.

വോട്ടെടുപ്പ് ദിവസം രാവിലെ മുതൽ പ്രദേശത്ത് ചെറിയ രീതിയിലുള്ള സംഘർഷം നിലനിന്നിരുന്നു.തുടർന്ന് ഉച്ചയോടെ സംഘർഷാവസ്ഥ രൂക്ഷമാവുകയായിരുന്നു.149,150 എന്നീ രണ്ടു ബൂത്തുകൾക്കിടയിലായിരുന്നു പ്രശ്‌നം. 149-ാം നമ്പർ ബൂത്തിലേക്ക് ഓപ്പൺ വോട്ട് ചെയ്യുന്നതിനായി വോട്ടർമാരെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കങ്ങളുടെ തുടക്കം. വോട്ടെടുപ്പ് തീർന്നതോടെ തർക്കം അവസാനിച്ചെന്ന് കരുതിയെങ്കിലും രാത്രി ഏഴരയോടെ വീണ്ടും സംഘർഷം പുനരാരംഭിക്കുകയായിരുന്നു.

രാത്രിയോടെയാണ് മൻസൂറിനും സഹോദരൻ മുഹ്‌സിനും നേരെ അക്രമണമുണ്ടായത്. ഒളിച്ചിരുന്ന ഒരുസംഘം ആളുകൾ മൻസൂർ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്ന സമയം നോക്കി ബോംബ് എറിയുകയും പിന്നാലെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. സിപിഎമ്മാണ് കൊലയ്ക്ക് പിന്നിലെന്നും പറയുന്നു. എന്നാൽ സിപിഎം നേതൃത്വം ഇതുവരെ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയ സംഘർഷം പടരാതിരിക്കാൻ പൊലീസ് വേണ്ടത്ര ജാഗ്രത കാട്ടുന്നുണ്ട്.

തരഞ്ഞെടുപ്പിന് ശേഷം കണ്ണൂരിൽ അക്രമം നടക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ ഉണ്ടായിരുന്നു. അതുകൊണ്ടു കൂടിയാണ് ആശങ്ക കൂടുന്നത്. ബോംബേറിൽ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. വോട്ടെടുപ്പിലെ തർക്കങ്ങൾ കണ്ണൂരിൽ പലയിടത്തും ഉണ്ടായിട്ടുണ്ട്.