കാമുകി അയച്ചു കൊടുത്ത വീടിന്റെ ഗൂഗിൾ മാപ്പ് നോക്കി പതിനാറുകാരിയെ തേടിയിറങ്ങിയ കാമുകൻ എത്തിയത് പൊലീസിന് മുന്നിൽ ; ചതിച്ചത് കാമുകിയോ ഗൂഗിൾ മാപ്പോ..?
സ്വന്തം ലേഖകൻ
കണ്ണൂർ :ഫോണിലൂടെ മാത്രം പരിചയപ്പെട്ട കാമുകിയെ നേരിട്ട് കാണാൻ വീടിന്റെ ലൊക്കേഷൻ തേടിയിറങ്ങിയ കാമുകൻ ഒടുവിൽ എത്തിപ്പെട്ടത് നൈറ്റ് പെട്രോളിങ്ങിനിറങ്ങിയ പൊലീസിന്റെ മുന്നിൽ. കണ്ണൂരുള്ള പതിനാറുകാരിയെ കാണാനാണ് നീലേശ്വരം സ്വദേശിയായ പത്തൊമ്പതുകാരൻ കാമുകൻ ഗൂഗിൾ മാപ്പ് നോക്കിയിറങ്ങിയത്.
പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകിയെ കാണാനായിരുന്നു അർദ്ധരാത്രി യുവാവ് പുറപ്പെട്ടത്. ഇരുവരും കുറേ കാലമായി ഫോണിലൂടെ പ്രണയത്തിലായിരുന്നെങ്കിലും നേരിൽ കണ്ടിട്ടില്ല. നേറിൽ കാണാനുള്ള ആഗ്രഹം മൂത്തതോടെയാണ് അർദ്ധരാത്രിയിൽ യുവാവ് ഇറങ്ങിപ്പുറപ്പെട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെൺകുട്ടിയാവട്ടെ യുവാവിന് വീട്ടിലേക്കെത്താൻ വാട്സാപ്പിൽ ലൊക്കേഷൻ അയച്ചു കൊടുക്കുകയും ചെയ്തു. എന്നാൽ രാത്രി പന്ത്രണ്ടരയോടെ മാപ്പ് നോക്കി വഴിയിൽ കുഴങ്ങി നിന്ന യുവാവിന്റെ അരികിലേക്ക് അപ്പോഴാണ് നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്ന പയ്യന്നൂർ എസ്ഐ രാജീവനും സംഘമെത്തിയത്.
യുവാവിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് അടുത്തെത്തി കാര്യങ്ങൾ ചോദിക്കുകയായിരുന്നു. എന്നാൽ ബന്ധുവിന്റെ വീട്ടിൽ വന്നതാണെന്ന് പറഞ്ഞെങ്കിലും കൃത്യമായി ഉത്തരം നൽകാൻ സാധിക്കാതെ വന്നതോടെ പൊലീസിന്റെ ചോദ്യം ചെയ്യലിൽ യുവാവ് കുടുങ്ങുകയും ചെയ്തു.
കാമുകി ആവശ്യപ്പെട്ടതുപ്രകാരമാണ് നേരിൽ കാണാനെത്തിയതെന്ന് യുവാവ് പറഞ്ഞു. തുടർന്ന് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോവുകയും ചെയ്തു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ തന്നെ യുവാവിന്റെ വീട്ടിൽ വിളിച്ചറിയിക്കുകയും ചെയ്തു. ശേഷം നേരം വെളുത്തതോടെ വീട്ടിലേക്ക് മടക്കി അയച്ചു.