
കണ്ണൂർ: കണ്ണൂരിൽ ലഹരിമരുന്നുമായി യുവതിയടക്കം രണ്ട് പേർ പോലീസ് പിടിയിൽ. തയ്യില്‍ സ്വദേശി ആരിഫ്, മരക്കാർകണ്ടി സ്വദേശി അപർണ എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍ നിന്നും 2.9 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ കണ്ണൂരിലെ താവക്കരയിലുള്ള ഒരു ഹോട്ടല്‍ റൂമില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ലഹരിമരുന്ന് കേസില്‍ യുവതി നേരത്തെയും അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
കണ്ണൂർ ടൗണ്‍ പൊലീസ് സബ് ഇൻസ്പെക്ടർ ദീപ്തി വി വിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിന്റെ മൂന്നാം നിലയിലുള്ള 306 -ാം മുറിയിലെത്തി നടത്തിയ പരിശോധനയിലാണ് എം ഡി എം എയുമായി പ്രതികളെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


