സഹപ്രവർത്തകന്റെ റെയിൻ കോട്ട് മാറ്റിയെടുത്തു; പിന്നാലെ കണ്ണൂരിൽ പോലീസുകാരന് സ്ഥലം മാറ്റം

Spread the love

കണ്ണൂർ: കണ്ണൂരിൽ റെയിൻ കോട്ട് മാറ്റിയെടുത്തതിന് പൊലീസുകാരന് സ്ഥലംമാറ്റം. മുഴുകുന്ന് സ്റ്റേഷനിലെ പൊലീസുകാരനെയാണ് സ്ഥലം മാറ്റം നൽകിയിരിക്കുന്നത്.

കോടതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സഹപ്രവർത്തകന്റെ റെയിൻ കോട്ട് ആണ് എടുത്തത്. സംഭവത്തെ തുടർന്ന് ഇദ്ദേഹത്തെ പയ്യന്നൂരിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. റെയിൻ കോട്ട് എടുത്തിട്ടില്ലെന്നും സ്ഥലംമാറ്റം എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സ്ഥലം മാറ്റപ്പെട്ട പൊലീസുകാരൻ പറഞ്ഞു.