
പീഡന സമയത്ത് കരച്ചില്‍ പുറത്തു കേള്‍ക്കാതിരിക്കാന്‍ അമ്മ വാ പൊത്തിപ്പിടിച്ചു; ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന കുട്ടികളെ പീഡനത്തിനിരയാക്കിയത് അവധിക്ക് വീട്ടിൽ വരുമ്പോൾ; ഇളയ കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത് നാലാം ക്ലാസിൽ പഠിക്കുമ്പോൾ; നടുക്കുന്ന വെളിപ്പെടുത്തലുമായി കണ്ണൂരിലെ സഹോദരികള്‍
സ്വന്തം ലേഖകൻ
കണ്ണൂർ: അമ്മയുടെ അനുമതിയോടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ബന്ധു പീഡിപ്പിച്ച സംഭവത്തില്‍ നടുക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടികള്‍. ബന്ധു പീഡിപ്പിക്കുമ്പോൾ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ അമ്മ വാ പൊത്തിപ്പിടിക്കുകയാരുന്നു എന്ന് പെണ്‍കുട്ടികളിലൊരാൾ വെളിപ്പെടുത്തി. സംഭവം പുറംലോകം അറിയാതിരിക്കാന്‍ അമ്മ നിരന്തരം ശ്രമിച്ചുവെന്നും പെണ്‍കുട്ടികള്‍ പറയുന്നു.
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നവരാണ് ഇരുകുട്ടികളും. അമ്മയുടെ വീട്ടില്‍ അവധിക്ക് വന്നപ്പോഴാണ് ക്രൂരമായ പീഡനം കുട്ടികള്‍ക്ക് നേരെ ഉണ്ടായത്. ഇളയ കുട്ടി നാലാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് അമ്മയുടെ മുന്നില്‍വച്ച് ആദ്യം പ്രതി കുട്ടിയെ പീഡിപ്പിച്ചത്. അന്ന് നിലവിളിച്ച് കരഞ്ഞപ്പോള്‍ അമ്മ വായ പൊത്തിപ്പിടിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ വെളിപ്പെടുത്തല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പേടിയായതിനാല്‍ ഈ സംഭവം കുട്ടി ആരോടും പറഞ്ഞില്ല. മൂന്നാഴ്ച മുമ്പ് പ്ലസ്ടുവിന് പഠിക്കുന്ന മുതിര്‍ന്ന സഹോദരിയേയും പ്രതി ഉപദ്രവിച്ചു. മുതിര്‍ന്ന സഹോദരി അനുജത്തിയോട് ചോദിച്ചപ്പോഴാണ് തനിക്കുനേരെയുണ്ടായ അതിക്രമം കുട്ടി ചേച്ചിയോട് പറഞ്ഞത്.
ഭര്‍ത്താവുമായി പിരിഞ്ഞ ശേഷം ഭര്‍ത്താവിന്റെ ഒരു ബന്ധുവിന്റെ കൂടെ കഴിഞ്ഞ ആറ് വര്‍ഷമായി താമസിക്കുകയാണ് കുട്ടികളുടെ അമ്മ. അമ്മയുടേയും ബന്ധുവിന്റെയും അടുത്ത് നിന്ന് രക്ഷ നേടാന്‍ കുട്ടികള്‍ അച്ഛനെ ഫോണില്‍ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു.
അച്ഛന്‍ കുട്ടികളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന ശേഷം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് അമ്മയേയും 52കാരനെയും പോക്സോ വകുപ്പ് ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.