
കണ്ണൂർ : പയ്യന്നൂരിൽ ലഹരി തലയ്ക്ക് പിടിച്ച് നടുറോഡിൽ യുവാക്കളുടെ പരാക്രമം,
ലഹരിയിൽ മൂന്നോളം വാഹനങ്ങൾ ഇടിച്ച് തകർക്കുകയും ഒരാളുടെ മരണത്തിന് ഇടയാക്കുകയും ചെയ്തു. അപകടത്തിൽ ബൈക്ക് യാത്രികന് ഗുരുതര പരിക്കേൾക്കുകയും ചെയ്തു.
പയ്യന്നൂർ പഴയ ബസ്റ്റാന്റിന് സമീപത്ത് വ്യാഴാഴ്‌ച രാത്രിയോടെയാണ് സംഭവം. രണ്ട് ഓട്ടോറിക്ഷകളും ബൈക്കുകളിലുമാണ് യുവാവ് ഓടിച്ച കാറിടിച്ചത് .

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിൽ
പോയി തിരികെ വരികയായിരുന്ന ഉടുമ്പും തല സ്വദേശിനി ഖദീജ കൊവ്വൽ (63) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച ഓട്ടോയിൽ കാർ ഇടിക്കുകയായിരുന്നു.
അപകടത്തിൽ സാരമായി പെരിക്കേറ്റ ഖദീജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കാറോടിച്ച കുഞ്ഞിമംഗലം സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയുടുത്തു.
നീലേശ്വരം സ്വദേശിയായ യുവാവാണ് കാറോടിച്ചതെന്നും സുഹൃത്തുക്കളായ രണ്ടുപേർ കാറിൽ കൂടെ ഉണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു.



