കണ്ണൂര്‍ പയ്യാവൂരില്‍ ജ്വല്ലറിയുടെ പൂട്ട് തകർത്ത് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍ കവര്‍ന്നു

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ : കണ്ണൂര്‍ പയ്യാവൂരില്‍ ജ്വല്ലറിയില്‍ നിന്ന് മൂന്ന് കിലോ വെള്ളിയാഭരണങ്ങള്‍ മോഷണം പോയി. ജ്വല്ലറിയുടെ പഴയ ആഭരണങ്ങള്‍ ഉരുക്കുന്ന മുറിയുടെ പൂട്ട് തകര്‍ത്തായിരുന്നു മോഷണം.മോഷ്ടാവിന്‍റെ ദൃശ്യങ്ങള്‍ സി സി ടി വിയില്‍ പതിഞ്ഞെങ്കിലും മുഖം വ്യക്തമല്ല.പയ്യാവൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പയ്യാവൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ചേന്നാട്ട് ജ്വല്ലറിയുടെ മുകളില്‍ പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മണ സ്ഥലത്താണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച രാത്രിയാണ് മോഷ്ടാവ് പൂട്ട് തകര്‍ത്ത് അകത്ത് കയറി വെള്ളിയാഭരണങ്ങളുമായി കടന്നത്.അതേസമയം കണ്ണൂരില്‍ തന്നെ മറ്റൊരു തട്ടിപ്പിന്‍റെ വാര്‍ത്തയും പുറത്തുവന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വയോധികന്റെ‍റെ പേഴ്സ് തട്ടിയെടുത്തു പണം കവര്‍ന്ന മുൻ സി ആര്‍ പി എഫ് ഉദ്യോഗസ്ഥൻ പിടിലായി. മയ്യില്‍ വേളം സ്വദേശി കൃഷ്ണനാണ് അറസ്റ്റിലായത്. ഇയാള്‍ വയോധികൻറെ എടിഎം കാര്‍ഡ് ഉപയോഗിച്ച്‌ 45000 രൂപ പിൻവലിക്കുകയും ചെയ്യതിരുന്നു. കണ്ണൂര്‍ ടൗണ്‍ സിഐയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ബാങ്കില്‍ വന്ന വയോധികന്റെ എടിഎം കാര്‍ഡാണ് മുൻ സിആര്‍പിഎഫ് ഉദ്യോഗസ്ഥൻ കൂടിയായ പ്രതി കൈക്കലാക്കിയത്. പീന്നിട് പിൻ നമ്ബര്‍ മനസ്സിലാക്കിയ പ്രതി കണ്ണൂരിലെ വിവിധ എടിഎമ്മുകളില്‍ നിന്നായി 45000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഇയാള്‍ പോക്സോ കേസില്‍ അടക്കം പ്രതിയാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്.