video
play-sharp-fill

തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച സംഭവം ; അയൽവാസി പിടിയിൽ ; അക്രമത്തിന് പിന്നിൽ വ്യക്തിവിരോധം

തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച സംഭവം ; അയൽവാസി പിടിയിൽ ; അക്രമത്തിന് പിന്നിൽ വ്യക്തിവിരോധം

Spread the love

സ്വന്തം രേഖകൻ

കണ്ണൂർ : തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീടിന് തീവച്ച കേസിൽ പ്രതി പോലീസ് പിടിയിൽ. പാറക്കണ്ടി നരിയമ്പള്ളി വീട്ടിൽ സതീഷ് എന്നയാളാണ് അറസ്റ്റിലായത്.

കണ്ണൂർ നഗരത്തിൽ തനിച്ച് താമസിക്കുന്ന ശ്യാമളയുടെ വീടിനാണ് പ്രതി തീവച്ചത്. വ്യക്തി വിരോധമാണ് തീ വയ്ക്കാൻ കാരണമെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പുലർച്ചെ 2.30 നാണ് സംഭവം. കയ്യിൽ ചൂട്ടുമായെത്തിയ പ്രതി സതീഷ് വീടിന് മുന്നിൽ കൂട്ടിയിട്ടിരുന്ന പാഴ്വസ്തുക്കൾക്ക് തീയിട്ടു. തീ ആളി വീട്ടിലേക്ക് പടരുകയായിരുന്നു. പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാലാണ് ശ്യാമള രക്ഷപ്പെട്ടത്.

സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് കേസന്വേഷണത്തിലെ പ്രധാന തെളിവായി മാറിയത്. സംഭവത്തിന്റെ തലേദിവസം പ്രതി മണ്ണെണ്ണയൊഴിച്ച് പാഴ് വസ്തുക്കൾക്ക് തീ വെക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പൂർണമായി കത്താത്തതോടെ തിരിച്ച് പോയി.

ശ്യാമള വീടിന് മുന്നിൽ പാഴ് വസ്തുക്കൾ കൂട്ടിയിടുന്നതുമായി ബന്ധപ്പെട്ട തർക്കവും വ്യക്തി വിരോധവുമാണ് തീ വെക്കാൻ കാരണമായതെന്ന് സതീഷ് പൊലീസിനോട് പറഞ്ഞു. പ്രതി മദ്യ ലഹരിയിലായിരുന്നു.