
മസ്കത്ത്: കണ്ണൂരില്‍ നിന്നും മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകള്‍ ആരംഭിച്ച് ഇൻഡിഗോ വിമാന കമ്പനി. ഏപ്രില്‍ 20 മുതല്‍ സർവീസുകള്‍ തുടങ്ങും.
കേരളത്തിലെ മലബാർ മേഖലയെയും ഗള്‍ഫ് രാജ്യത്തെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള വ്യോമ ഗതാഗതം കൂടുതല്‍ ശക്തിപ്പെടുത്താനാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ റൂട്ടിലൂടെ ആഴ്ചയില്‍ മൂന്ന് സർവീസുകളായിരിക്കും ഉണ്ടായിരിക്കുക.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും നേരിട്ടുള്ള വിമാന സർവീസുകള്‍. ഇതോടെ, കേരളത്തില്‍ നിന്ന് ഗള്‍ഫ് ലക്ഷ്യസ്ഥാനമുള്ള ഇൻഡിഗോ വിമാന സർവീസുകള്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ വിമാനത്താവളമായി കണ്ണൂർ മാറും. കൊച്ചിയില്‍ നിന്നുമാണ് ഇൻഡിഗോയ്ക്ക് കൂടുതല്‍ വിമാന സർവീസുകള്‍ ഗള്‍ഫിലേക്ക് ഉള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻഡിഗോ വിമാന കമ്ബനിയുടെ വിമാന സർവീസുകളിലേക്ക് മസ്കത്ത് കൂടി ചേർക്കപ്പെടുന്നത് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ നാഴികക്കല്ലാണ്. ഇതോടെ ആഭ്യന്തര, അന്തർദേശീയ യാത്രകള്‍ക്ക് പ്രധാന കേന്ദ്രമായി കണ്ണൂർ വിമാനത്താവളം മാറും.
ഗള്‍ഫ് രാജ്യങ്ങളിലെ 11 വിമാനത്താവളങ്ങളുമായി നിലവില്‍ കണ്ണൂർ വിമാനത്താവളം സർവീസുകള്‍ ബന്ധിപ്പിക്കുന്നുണ്ട്. അബുദാബി വിമാനത്താവളവുമായാണ് ഏറ്റവും കൂടുതല്‍ സർവീസുകള്‍ ബന്ധിപ്പിക്കുന്നത്. ആഴ്ചയില്‍ 17 വിമാന സർവീസുകളാണ് നടക്കുന്നത്. ഷാർജ, ദോഹ വിമാനത്താവളങ്ങളുമായി 12 വിമാന സർവീസുകള്‍ കണക്‌ട് ചെയ്യുന്നുണ്ട്. കൂടാതെ, ദുബായ്, മസ്കത്ത് എന്നിവിടങ്ങളിലേക്കും പ്രതിദിനം സർവീസുകള്‍ ബന്ധിപ്പിക്കുന്നുണ്ട്.