കണ്ണൂരിൽ ബിജെപി പ്രവർത്തകരായ സഹോദരങ്ങളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 12 സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവ് വിധിച്ച് കോടതി

Spread the love

കണ്ണൂർ :സഹോദരങ്ങളായ ബിജെപി പ്രവർത്തകരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ 12 സിപിഎം പ്രവർത്തകർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി.

മുതുകുറ്റി സ്വദേശി രഞ്ജിത്ത്, സഹോദരൻ രജീഷ് എന്നിവരെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി വിധി. കേസില്‍ ആകെ 13 പ്രതികളാണുള്ളത്.

വിചാരണയ്ക്ക് ഹാജരാവാതിരുന്ന ഒന്നാം പ്രതി വിനുവിന്റെ കേസ് കോടതി പ്രത്യേകം പരിഗണിക്കും. 2015 ഫെബ്രുവരി 25ന് രഞ്ജിത്ത്, രജീഷ് എന്നിവരെ ആക്രമിച്ച കേസ്. പത്ത് വർഷങ്ങള്‍ക്ക് ശേഷമാണ് കോടതി വിധി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group