വഴിതർക്കത്തെത്തുടർന്ന് കണ്ണൂരിൽ അമ്മയ്ക്കും രണ്ടു മക്കൾക്കും വെട്ടേറ്റു; അയൽവാസി അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂര്‍: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് പേരാവൂര്‍ കോളായാട് അമ്മയ്ക്കും രണ്ടു മക്കള്‍ക്കും വെട്ടേറ്റു. അയല്‍വാസിയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. 48കാരിയായ വെള്ളുവ വീട്ടില്‍ ശൈലജയ്ക്കും അഭിജിത് (23) അഭിരാമി (18) എന്നിവര്‍ക്കുമാണ് വെട്ടേറ്റത്.

ശൈലജയ്ക്ക് കഴുത്തിലും അഭിജിത്തിന് തലയിലും അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് പ്രതി രാജനെ കസ്റ്റഡിയില്‍ എടുത്തതായി പൊലീസ് പറഞ്ഞു.