play-sharp-fill
സർക്കാർ ഏറ്റെടുത്തിട്ട് അഞ്ച് വർഷം കഴിഞ്ഞു, പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഇനിയും ആനുകൂല്യം ലഭിച്ചിട്ടില്ല

സർക്കാർ ഏറ്റെടുത്തിട്ട് അഞ്ച് വർഷം കഴിഞ്ഞു, പരിയാരം മെഡിക്കൽ കോളേജ് ജീവനക്കാർക്ക് ഇനിയും ആനുകൂല്യം ലഭിച്ചിട്ടില്ല

തിരുവനന്തപുരം : സർക്കാർ ഏറ്റെടുത്ത് അഞ്ച് വർഷം കഴിഞ്ഞിട്ടും കണ്ണൂർ പരിയാരം മെഡിക്കല്‍ കോളേജിലെ ജീവനക്കാർ ആനുകൂല്യങ്ങള്‍ക്ക് പുറത്ത്.

തസ്തിക നിർണയത്തിലെ മെല്ലെപ്പോക്കാണ് പ്രധാന കാരണം. അർഹമായ ആനുകൂല്യങ്ങള്‍ കിട്ടാനായി ആശുപത്രി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തി.


2018ലാണ് പരിയാരം മെഡിക്കല്‍ കോളേജ് സർക്കാർ ഏറ്റെടുക്കുന്നത്. അങ്ങനെ സഹകരണ മെഡിക്കല്‍ കോളേജ് സ‍ർക്കാർ മെഡിക്കല്‍ കോളേജായി.എന്നാല്‍ അഞ്ച് വർഷത്തിനിപ്പുറവും ജീവനക്കാരുടെ തസ്തിക നിർണയിച്ച്‌ സർക്കാർ ജീവനക്കാരാക്കിയില്ല. പല തവണ പരാതി പറഞ്ഞിട്ടും നടപടിയില്ല. ഒടുവിലാണിപ്പോള്‍ കേരളാ ഗവണ്‍മെന്റ് നേഴ്സസ് യൂണിയനും എൻഡിഒ അസോസിയേഷനും സംയുക്തമായി സമരത്തിനിറങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016 ലെ ശമ്ബളസ്കെയിലിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോഴും 1500 ജീവനക്കാർക്ക് ശമ്ബളം കിട്ടുന്നത്. 2019 ല്‍ നടപ്പിലാക്കിയ പതിനൊന്നാം ശമ്ബള പരിഷ്കരണത്തിന്റെ യാതൊരു ആനുകൂല്യവും ഇവർക്ക് ലഭിക്കുന്നുമില്ല. മെഡിസെപ്,എൻപിഎസ്, ഗ്രൂപ്പ്‌ഇഷുറൻസ് തുടങ്ങിയവയെല്ലാം തുച്ചമായ ശമ്ബളത്തില്‍ നിന്നാണ് ഈടാക്കുക.സൂചനാ സമരമെന്ന നിലയില്‍ ഏകദിന പണിമുടക്കാണ് ബുധനാഴ്ച സംഘടിപ്പിച്ചത്. നടപടിയില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.