video
play-sharp-fill

കണ്ണൂർ കോർപ്പറേഷൻ : ഡെപ്യൂട്ടി മേയർ രാഗേഷിനെ സ്ഥലം മാറ്റി സിപിഎം പക വീട്ടി

കണ്ണൂർ കോർപ്പറേഷൻ : ഡെപ്യൂട്ടി മേയർ രാഗേഷിനെ സ്ഥലം മാറ്റി സിപിഎം പക വീട്ടി

Spread the love

സ്വന്തം ലേഖിക

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറും കണ്ണൂർ ജില്ലാ ബാങ്ക് ഹെഡ് ഓഫീസ് ജീവനക്കാരനുമായ പി.കെ.രാഗേഷിനെ ജില്ലാ ബാങ്ക് പേരാവൂർ ശാഖയിലേക്ക് സ്ഥലംമാറ്റി.

ഡെപ്യൂട്ടി മേയർ ചുമതലയുള്ള പി.കെ.രാഗേഷിനെ നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പേരാവൂരിലേക്കുമാറ്റിയത് ബുദ്ധിമുട്ടിക്കാൻ മാത്രമാണെന്നാണ് യു.ഡി.എഫിന്റെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ, പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള പള്ളിക്കുന്ന് സഹകരണബാങ്കിനെതിരേ ക്രമക്കേട് ആരോപണം സംബന്ധിച്ചുള്ള സഹകരണവകുപ്പിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.

നേരത്തേ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചുകൊണ്ടിരുന്നത്. അവിടെ നടന്ന നിയമനത്തിലുംമറ്റും ക്രമക്കേടുണ്ടെന്നാരോപിച്ച് ഒരുവർഷംമുമ്പ്് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

രാഷ്ട്രീയപ്രതികാരം തീർക്കാൻ സഹകരണവകുപ്പിനെക്കൊണ്ട് അന്വേഷണംനടത്തി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റർ ഭരണം കൊണ്ടുവരാനാണ് നീക്കമെന്ന് പി.കെ.രാഗേഷ് ആരോപിച്ചിരുന്നു.

Tags :