play-sharp-fill
കണ്ണൂര്‍ കൂത്തുപറമ്പിൽ ഓണ്‍ലൈന്‍ ആയി എത്തിച്ച ലഹരിമരുന്ന് പിടികൂടി;  മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ആണ് എക്സൈസ് പിടിച്ചെടുത്തത്

കണ്ണൂര്‍ കൂത്തുപറമ്പിൽ ഓണ്‍ലൈന്‍ ആയി എത്തിച്ച ലഹരിമരുന്ന് പിടികൂടി; മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ആണ് എക്സൈസ് പിടിച്ചെടുത്തത്

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പിൽ ഓണ്‍ലൈന്‍ ആയി എത്തിച്ച ലഹരിമരുന്ന് പിടികൂടി. പോസ്റ്റ് ഓഫീസിലെത്തിച്ച മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ആണ് എക്സൈസ് പിടിച്ചെടുത്തത്.

പാറാല്‍ സ്വദേശി കെ പി ശ്രീരാഗിന്റെ പേരില്‍ എത്തിയ പാഴ്സലില്‍ ആയിരുന്നു 70 എല്‍എസ്ഡി സ്റ്റാമ്ബുകള്‍ ഉണ്ടായിരുന്നത്. പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് സംഘമെത്തി പാര്‍സല്‍ തുറന്നു പരിശോധിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെതര്‍ലാന്‍ഡ്സിലെ റോട്ടര്‍ഡാമില്‍ നിന്നാണ് എല്‍എസ്ഡി സ്റ്റാമ്ബ് എത്തിച്ചത്. മെയ് ഒന്നിന് ഡാര്‍ക്ക് വെബ് വഴിയാണ് സ്റ്റാമ്ബുകള്‍ ഓര്‍ഡര്‍ ചെയ്തത് എന്നും ആ സ്റ്റാമ്ബുകളാണ് പോസ്റ്റ് ഓഫിസില്‍ വന്നത് എന്നും പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നെമിസിസ് മാര്‍ക്കറ്റ് എന്ന ഡാര്‍ക് വെബ്സൈറ്റില്‍ അക്കൗണ്ട് സൃഷ്ടിച്ച്‌ ബിറ്റ്കോയിന്‍ കൈമാറിയാണ് എല്‍എസ്ഡി സ്റ്റാമ്ബ് വാങ്ങിയത്. കഞ്ചാവ് കൈവശം വച്ചതിന് ശ്രീരാഗ് നേരെത്തെയും കൂത്തുപറമ്ബ് എക്സൈസ് പിടിയിലായിട്ടുണ്ട്.

അതേസമയം, നിരോധിത പുകയല്ല ഉത്പന്നങ്ങളുമായി തിരുവനന്തപുരത്ത് യുവാവ് പിടിയിലായിരുന്നു. മാരായമുട്ടം പുറകോട്ടുകോണം ചെമ്മണ്ണുവിള റോഡരികത്ത് വീട്ടില്‍ സാബുവി(46)നെ ആണ് മാരായമുട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സാബുവിന്‍റെ വീട്ടില്‍ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ വീട്ടില്‍ നിന്ന് എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. പിടികൂടിയ പാന്‍മസാല ഉള്‍പ്പടെയുള്ള ലഹരിവസ്തുക്കള്‍ക്ക് മാര്‍ക്കറ്റില്‍ ഏകദേശം രണ്ടര ലക്ഷം രൂപ വരും എന്നാണ് പൊലീസ് പറയുന്നത്.

ഇവ ബിനു എന്ന വ്യക്തി ഹോള്‍സെയില്‍ കച്ചവടത്തിനായി സാബുവിന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്നവയാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കൊല്ലത്തും സമാനമായി ലഹരി വസ്തുക്കള്‍ പിടികൂടിയിരുന്നു. കരുനാഗപ്പള്ളിയിലാണ് വീണ്ടും വന്‍ പാന്‍മസാല വേട്ട നടന്നത്. മിനി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 50 ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടിച്ചെടുത്തത്. ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപെട്ടു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് ദേശീയ പാതയില്‍ വെച്ച്‌ പൊലീസ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

Tags :