video
play-sharp-fill

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പൊലിസിന്റെ കണ്ണു വെട്ടിച്ച്‌ കടന്ന കാപ്പ തടവുകാരന്‍ പിടിയില്‍

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പൊലിസിന്റെ കണ്ണു വെട്ടിച്ച്‌ കടന്ന കാപ്പ തടവുകാരന്‍ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട കാപ്പ തടവുകാരനായ യുവാവിനെ പൊലിസ് പിടികൂടി. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് തലശേരി മട്ടാമ്ബ്രം സ്വദേശിയായ സുനീര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പൊലിസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടത്.

ഇയാളെ പൊലിസ് നടത്തിയ തെരച്ചിലില്‍ ആയിക്കരയില്‍ നിന്നാണ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മയക്കുമരുന്ന് ക്വട്ടേഷന്‍ തട്ടി കൊണ്ടുപോകല്‍ ഉള്‍പെടെ പതിമൂന്ന് കേസുകളില്‍ പ്രതിയാണ് സുനീര്‍ . ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ ചുമത്തി തലശേരി ടൗണ്‍ പൊലിസ് നാടു കടത്തിയ സുനീര്‍ കഴിഞ്ഞ ദിവസം മട്ടാമ്ബ്രത്തെ വീട്ടിലെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് തലശേരി ടൗണ്‍ പൊലിസ് പിടികൂടിയത്. ഇതേ തുടര്‍ന്ന് ജയിലില്‍ അടയ്ക്കുന്നതിന് മുന്‍പ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കൊണ്ടുവന്നത്. പൊലീസ് സുരക്ഷയോടു കൂടിയാണ് ഇയാളെ കൊണ്ടുവന്നതെങ്കിലും പൊലിസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു. പൊലിസിന്റെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ടതിന് ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് അറിയിച്ചു.

Tags :