
പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി 25,000 രൂപ വാങ്ങി കണ്ണൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട്: 2 വർഷം കഴിഞ്ഞിട്ടും നടപടിയെടുക്കാതെ ജയിൽ വകുപ്പ്
തിരുവനന്തപുരം: പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയ ജയിൽ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയില്ല. കണ്ണൂർ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ് ബാബുവിനെതിരെയാണ് ജയിൽ വകുപ്പ് നടപടിയെടുക്കാത്തത്.
മലമ്പുഴ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടായിരിക്കെ 2022 ൽ സ്വർണക്കടത്ത് പ്രതിയിൽ നിന്ന് ദിനേശ് ബാബു 25,000 രൂപയാണ് വാങ്ങിയത്. പോലീസും ജയിൽ ഉന്നത ഉദ്യോഗസ്ഥരും അന്വേഷണം നടത്തി ദിനേശ് ബാബുവിനെതിരെ റിപ്പോർട്ട് നൽകിയിരുന്നു.
ഗുരുതര വീഴ്ചയെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. എന്നാൽ, റിപ്പോർട്ട് നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ദിനേശ് ബാബുവിനെതിരെ നടപടിയെടുത്തിട്ടില്ല. കൊലക്കേസ് പ്രതിയുടെ ഫോണിലും ദിനേശ് ബാബുവിന്റെ ചാറ്റ് കണ്ടെത്തിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0