
കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിചാടിയതിന് പിന്നാലെ വലിയ ചർച്ച വിഷയമായിരിക്കുകയാണ് കണ്ണൂർ സെൻട്രല്‍ ജയില്‍.അതിശക്തമായ സുരക്ഷാ സംവിധാനമുള്ള ജയിലുകളെന്ന് പൊതുജനം വിശ്വസിച്ചിരിച്ചുന്ന സംസ്ഥാനത്തെ ജയിലറകളുടെ യഥാർത്ഥ അവസ്ഥ തുറന്നു കാട്ടുകയാണ് ജയില്‍ ഡിജിപി തന്നെ നല്‍കിയ അന്വേഷണ റിപ്പോർട്ട്.
കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരെ പാർപ്പിക്കുന്ന പഴയ ബ്ലോക്കുകള്‍ക്കെല്ലാം കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും സുരക്ഷാഭീഷണിയുണ്ടെന്നും ജയില്‍ ഡിഐജി നല്‍കിയ റിപ്പോർട്ടില്‍ പറയുന്നു. കെട്ടിടങ്ങള്‍ ജയില്‍ച്ചാട്ടത്തിന് കാരണമാണെന്ന് രഹസ്യാന്വേഷണവിഭാഗവും റിപ്പോർട്ട് നല്‍കിയിട്ടുണ്ട്.
ഗോവിന്ദച്ചാമി കിടന്നിരുന്ന കൊടും ക്രിമിനലുകളെയും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പാർപ്പിക്കുന്ന അതിസുരക്ഷയുള്ള 10-ാം നമ്പർ ബ്ലോക്കും ജീർണാവസ്ഥയിലാണ്. പ്രധാന കവാടം കഴിഞ്ഞ് വലതുഭാഗത്ത് വാച്ച് ടവറിന് അടുത്തായി ചതുരാകൃതിയിലുള്ള കെട്ടിടമാണ് പത്താം ബ്ലോക്ക്. ഇതില്‍ എ, ബി, സി, ഡി എന്നീ സെല്ലുകളുമുണ്ട്. ഓടുമേഞ്ഞ കെട്ടിടമാണിത്. റിപ്പർ ജയാനന്ദൻ ഇതേ പത്താംനമ്പർ ബ്ലോക്കില്‍നിന്ന് തടവ് ചാടിയിരുന്നു. കെട്ടിടങ്ങള്‍ മഴക്കാലത്ത് ചോർച്ച നേരിടുന്നുണ്ട്. നിലവില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വലിച്ചുകെട്ടിയിരിക്കുകയാണ്. .ജയിലിലെ മറ്റൊരാള്‍കൂടി ജയില്‍ ചാടാൻ പദ്ധതിയിട്ടതായി വിവരം ലഭിച്ചെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കിഴക്കുഭാഗത്തുള്ള മതില്‍ തകർന്നു വീണതിനെ തുടർന്ന് ഫെൻസിങ്ങിലൂടെയുള്ള വൈദ്യുതിവിതരണം നിലച്ചിരുന്നു. ഈ കാരങ്ങള്‍ എല്ലാം ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന് വഴിയൊരുക്കിയെന്നാണ് റിപ്പോർട്ട്. അതേസമയം, ജയില്‍ സുരക്ഷയ്ക്ക് ഭീഷണി ഉയർന്നതിന്റെ സാഹചര്യത്തില്‍ ഇന്നലെ സെൻട്രല്‍ ജയിലില്‍ വ്യാപക പരിശോധന നടത്തി. ജയില്‍ ചാടിയ സംഭവത്തില്‍ ആരുടേയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട്. റിപ്പോർട്ട് ജയില്‍ ഡിജിപിക്ക് കൈമാറി.
അംഗപരിമിതി ഉണ്ടെങ്കിലും ഗോവിന്ദച്ചാമിയുടെ ഇടതു കൈക്ക് അസാമാന്യമായ കരുത്തുണ്ട്. ഒരാളെയോ രണ്ടു പേരെയോ അയാള്‍ക്ക് നിസാരമായി ആക്രമിക്കാനുള്ള കരുത്ത് ഈ കൈക്ക് മാത്രമുണ്ട്. ശാരീരിക പരിശോധനകളും ഇത് വ്യക്തമാണ്. ജീവനക്കാരോ തടവുകാരോ ഇയാളെ സഹായിച്ചതിന് തെളിവില്ല. അതേസമയം, ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോർട്ടില്‍ വിമർശനമുണ്ട്.