
കണ്ണൂർ: കണ്ണൂരില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ ആർഎസ്എസ് – ബിജെപി സംഘം അതിക്രമിച്ചുകയറിയെന്ന് ആരോപണം. കൂത്തുപറമ്പിനടുത്തു ചിറ്റാരിപ്പറമ്പ് ലോക്കല്‍ സെക്രട്ടറി പി ജിനീഷിന്റെ വീട്ടിലാണ് സംഭവം.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് 16 അംഗ സംഘം അതിക്രമിച്ചുകയറിയത്. ഇവരെല്ലാം ബിജെപി – ആർഎസ്എസ് പ്രവർത്തകരെന്നാണ് സിപിഎമ്മിൻ്റെ ആരോപണം. ജിനീഷിനെ വധിക്കുമെന്ന് മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയ പ്രതികള്‍ പിന്നീട് ഇവിടെ നിന്നും മടങ്ങി.
കഴിഞ്ഞ മാസവും ജിനീഷിനെ വധിക്കാൻ ശ്രമം നടന്നിരുന്നു. വീട്ടില്‍ കയറിയുള്ള കൊലവിളിയില്‍ പ്രതിഷേധിച്ച് സിപിഎമ്മിൻ്റെ നേതൃത്വത്തില്‍ കൂത്തുപറമ്പിൽ പലയിടത്തും പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ കണ്ണവം പൊലീസില്‍ ജിനീഷ് പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്തതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


