കണ്ണൂര്‍ ഇരിട്ടിയില്‍ ഭീതി വിതയ്ക്കുന്ന കടുവയെ കണ്ടെത്തി; തെങ്ങിന്‍ മുകളില്‍ നിന്ന് ദൃശ്യം പകര്‍ത്തി ചെത്തുതൊഴിലാളി; കാല്‍പ്പാട് പരിശോധിച്ചതില്‍ നിന്ന് രണ്ട് വയസ്സ് പ്രായമായ കടുവയെന്ന് നിഗമനം

Spread the love

സ്വന്തം ലേഖിക

കണ്ണൂർ: കണ്ണൂര്‍ ഇരിട്ടി മേഖലയില്‍ ഇറങ്ങിയ കടുവയുടെ ദൃശ്യം പുറത്ത്.

ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവ ഇപ്പോഴുള്ളത്. ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനൂപ് തെങ്ങിന് മുകളില്‍ നിന്നാണ് മൊബൈലില്‍ ദൃശ്യം പകര്‍ത്തിയത്. 10 ദിവസത്തിനിടെ മൂന്ന് പഞ്ചായത്തുകളിലാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്.

ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്.
അതിനാല്‍ തന്നെ രാത്രിയില്‍ കടുവയെ കണ്ടെത്തല്‍ പ്രയാസമാകും.

നിരവധി പട്ടികവര്‍ഗ കുടുംബങ്ങള്‍ ഇവിടെ കഴിയുന്നുണ്ട്. ഇവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എട്ടിടങ്ങളിലായി ആളുകള്‍ കടുവയെ കണ്ടിട്ടുണ്ട്.

കടുവയുടെ കാല്‍പ്പാട് പരിശോധിച്ചതില്‍ നിന്ന് രണ്ട് വയസ്സ് പ്രായമായ കടുവയാണ് ഇതെന്നാണ് നിഗമനമെന്ന് വനംവകുപ്പ് പറയുന്നത്.