
കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൂറ്റൻ കെട്ടിടത്തിന്റെ മേൽക്കൂരയോട് ചേർന്ന് ചെറുതും വലുതുമായ 63 തേനീച്ചക്കൂടുകൾ.
2018 ഡിസംബർ ഒൻപതിനാണ് കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. ഏഴുവർഷമായി തേനീച്ചകളും കൂടുകളും ഇവിടെയുണ്ടെന്ന് അധികൃതർ പറയുന്നു. വിമാനത്താവളത്തിലെ രണ്ടാംനിലയിലെ പുറപ്പെടൽകേന്ദ്രത്തിലെ മേൽക്കൂരയിലാണ് തേനീച്ച നിരയായി കൂടുകൂട്ടിയിരിക്കുന്നത്.
കെട്ടിടത്തിന്റെ വലതുഭാഗത്ത് 33-ഉം ഇടതുഭാഗത്ത് 30-ഉം കൂടുകളുമുണ്ട്. ചില കൂടുകളിൽനിന്നും തേനീച്ചകൾ തനിയെ ഒഴിഞ്ഞുപോയിട്ടുണ്ട്. മറ്റുള്ള കൂടുകളാകട്ടെ നല്ല വലുപ്പവും നീളവുമുണ്ട്. ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ലെന്നതാണ് വലിയ ആശ്വാസം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻകരുതലിന്റെ ഭാഗമായി ഇവയെ തുരത്താൻ പല പരീക്ഷണങ്ങളും നടത്തിയെങ്കിലും ഒന്നും വിജയിച്ചില്ല. ചിലപ്പോൾ ദൂരേയ്ക്ക് പറന്നുപോകുമെങ്കിലും വീണ്ടും തിരിച്ചെത്തും. കാടും കാട്ടുജീവികളുമായി ഏറെ ഇടപഴകി ജീവിക്കുന്ന ആദിവാസി വിഭാഗങ്ങളുടെ സേവനം ഉപയോഗിച്ച് തുരുത്താനാകുമോ എന്ന് ആരാഞ്ഞുവരികയാണ് അധികൃതർ. മുഴുവൻ തേനീച്ചക്കൂടിലെ തേനും ഇവർക്ക് സൗജന്യമായി നൽകും. തേനീച്ചകളെ നശിപ്പിക്കാതെ മറ്റൊരിടത്തേക്ക് മാറ്റണം. കൂടുകൾ ഒഴിവാക്കണം ഇതാണ് ലക്ഷ്യം.



