
കണ്ണൂര്‍: കണ്ണൂര്‍ കുടുംബകോടതിയില്‍ എത്തിയ എല്ലാവരുടെയും നെഞ്ച് ഒന്ന് പതറി.
ജഡ്ജിയുടെ ചേംബറിന് താഴെ മൂർഖൻ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തിയിലാക്കി.
പലരും കോടതി മുറിയില്‍ നിന്ന് ഇറങ്ങിയോടി.
കണ്ണൂര്‍ കുടുംബകോടതിയിലാണ് പാമ്പിനെ കണ്ടെത്തിയത്. കോടതി മുറിക്കുള്ളില്‍ വാദം നടക്കുന്നതിനിടെയാണ് അതിഥിയെ കണ്ടത്. ഉടനെ തന്നെ വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച ഉച്ചയോടുകൂടിയായിരുന്നു സംഭവം.
കോടതിയില്‍ വിചാരണ നടപടികള്‍ നടക്കുന്നതിനാല്‍ ജഡ്ജി ചേംബറില്‍ ഉണ്ടായിരുന്നില്ല. ചേംബറിലേക്ക് വന്ന ജഡ്ജിയുടെ ഓഫീസ് അസിസ്റ്റന്‍ഡ് ആണ് മേശയ്ക്കടിയില്‍ മൂര്‍ഖനെ കണ്ടെത്തിയത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി മൂര്‍ഖനെ പിടികൂടുകയായിരുന്നു.