
ആറളം ഫാമിൽ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ്
കണ്ണൂര്‍: ആറളം ഫാമിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ആറളം സ്വദേശി വെള്ളി (80), ഭാര്യ ലീല (72) എന്നിവരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ കുടുംബത്തിന് ആകെ 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനം. ആദ്യഗഡുവായ 10 ലക്ഷം രൂപ തിങ്കളാഴ്ച തന്നെ വിതരണം ചെയ്യാനും ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തിര ദുരന്ത നിവാരണ സമിതി യോഗം തീരുമാനിച്ചു.
ഒരാൾക്ക് 10 ലക്ഷം രൂപ വീതമാണ് വനം വകുപ്പിന്റെ നഷ്ടപരിഹാരം. ഇതിൽ അഞ്ച് ലക്ഷം രൂപ വീതമാണ് ആദ്യഗഡുവായി നൽകുക. അവസാന ഗഡുവും വൈകാതെ നൽകും. വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആറളം ഫാം സന്ദർശിക്കും. തുടർന്ന് ആറളം ഗ്രാമപഞ്ചായത്തിൽ മന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും.
ആറളം ഫാമിലെ പുനരധിവാസ മേഖലയിലെ 13-ാം ബ്ലോക്കിലും ഫാമിലും നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്താനുള്ള നടപടി ശക്തമാക്കാൻ വനം വകുപ്പിന് ദുരന്ത നിവാരണ സമിതി യോഗം നിർദേശം നൽകി. ഇൻക്വസ്റ്റിന് ശേഷം മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം വേഗത്തിൽ നടത്താൻ ഡിഎംഒക്ക് നിർദേശം നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓൺലൈനായി ചേർന്ന യോഗത്തിൽ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ അരുൺ കെ വിജയൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, റൂറൽ പൊലീസ് മേധാവി അനൂജ് പലിവാൽ, സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, വനം വന്യജീവി വകുപ്പ് ഉത്തരമേഖലാ സിസിഎഫ് കെ എസ് ദീപ, ഐടിഡിപി പ്രൊജക് ഓഫീസർ, പിഡബ്ല്യുഡി, ആറളം ഫാം ഉദ്യോഗസ്ഥർ, ഇരിട്ടി തഹസിൽദാർ, മറ്റ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

കണ്ണൂർ ആറളത്ത് കര്‍ഷകനെ ആന ചവിട്ടിക്കൊന്നു; ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ആനയുടെ ആക്രമണം
സ്വന്തം ലേഖകൻ
കണ്ണൂര്‍: ആറളത്ത് ആന കര്‍ഷകനെ ചവിട്ടിക്കൊന്നു. കണ്ണൂര്‍ ആറളം ഫാം ഏഴാം ബ്ലോക്കിലെ ദാമു (45) ആണ് മരിച്ചത്.
ഈറ്റവെട്ടാന്‍ ഇറങ്ങിയപ്പോഴായിരുന്നു ദാമുവിനെ ആന ആക്രമിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ തുരത്താന്‍ ശ്രമിക്കുകയാണ്. കണ്ണൂരിലെ മലയോര മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമായി തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറളം പാലപ്പുഴയില്‍ കാട്ടാന സ്‌കൂട്ടര്‍ തകര്‍ത്തു. ആറളം ഫാമിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സതീഷ് നാരായണന്‍റെ വാഹനമാണ് കാട്ടാന തകര്‍ത്തത്. ആനയുടെ മുമ്പില്‍പ്പെട്ട സതീഷ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
പയ്യാവൂർ പഞ്ചായത്തിലെ ജനവാസ മേഖലയിൽ പുലർച്ചെ വരെ നിലയുറപ്പിച്ച കാട്ടാനക്കൂട്ടം പ്രദേശത്തെ വാഴയുൾപ്പടെ നിരവധി കൃഷികൾ നശിപ്പിച്ചു.