
കണ്ണൂർ പാനൂർ കൂറ്റേരിയില്‍ സിപിഐഎം പ്രവർത്തകൻ്റെ വീടിന് ആർഎസ്‌എസ് ആക്രമണം. വ്യാഴാഴ്ച പുലർച്ചെയാണ് സുരേഷ് ബാബുവിൻ്റെ വീടിന് നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ സിപിഐഎം പ്രവർത്തകനായ കൂറ്റേരി മഠം സുരേഷ് ബാബുവിൻ്റെ വിടിൻ്റെ ജനല്‍ ചില്ലുകള്‍ തകർന്നു. കല്ലെറിഞ്ഞ തകർക്കുകയായികരുന്നു.
മനപൂർവം പ്രദേശത്ത് ആക്രമണങ്ങള്‍ ഉണ്ടാക്കാനുള്ള ആർഎസ്‌എസിൻ്റെ നീക്കമാണ് ഇവിടെ നടക്കുന്നതെന്ന് സിപിഎം പറയുന്നു. തദ്ദേശ തെറഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് ആർഎസ്‌എസിൻ്റെ നേതൃത്വത്തില്‍ നിരവധി ആക്രമണങ്ങളാണ് നടന്നത്. നിരവധി സിപിഐഎം പ്രവർത്തകരെ മർദ്ദിക്കുകയും നിരവധി പേരുടെ വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജനല്‍ച്ചില്ലുകള്‍ പൂർണമായും തകർന്ന നിലയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



