പാര്‍ട്ടി കോട്ടയായ കണ്ണൂരിലെ കലാപത്തില്‍ വെട്ടിലായി സിപിഎം; ടി കെ ഗോവിന്ദന്റെ ആരോപണങ്ങളോട് എം വി ഗോവിന്ദൻ മറുപടി പറയുമോ?മുഖ്യമന്ത്രിയുടെ റോഡ് ഷോ ഇന്ന്

Spread the love

കണ്ണൂർ: പാർട്ടി കോട്ടയായ കണ്ണൂരിലെ കലാപത്തില്‍ വെട്ടിലായി സിപിഎം.

video
play-sharp-fill

ടി.കെ ഗോവിന്ദന്റെ തുറന്നുപറച്ചിലോടെ പ്രതിസന്ധിയിലാണ് സിപിഎം നേതൃത്വം.
ടി കെ ഗോവിന്ദന്റെ ആരോപണങ്ങളോട് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് മറുപടി പറയുമോ എന്നതിലാണ് ആകാംക്ഷ.

ആന്തൂരിലെ സാജന്റെ മരണത്തില്‍ പി കെ ശ്യാമളയെ രക്ഷിച്ച്‌ എടുക്കുകയായിരുന്നുവെന്ന ആരോപണത്തിലും നേതാക്കള്‍ മറുപടി പറയേണ്ടി വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ധർമ്മടത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ ഇന്ന് നടക്കും. വൈകിട്ട് 3.30ന് മട്ടന്നൂർ എയർപോർട്ട് മുതല്‍ പിണറായി വരെയാണ് റോഡ് ഷോ.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം മുഖ്യമന്ത്രി ആദ്യമായാണ് മണ്ഡലത്തിലേക്ക് എത്തുന്നത്. വരുന്ന ദിവസങ്ങളില്‍ വോട്ടർമാരെ നേരിട്ട് കണ്ടുള്ള പ്രചരണവുമായി പിണറായി വിജയൻ മണ്ഡലത്തില്‍ സജീവമാകും.

സിപിഎം വിട്ട ടി കെ ഗോവിന്ദന്റെയും വി കുഞ്ഞി കൃഷ്ണന്റെയും സ്ഥാനാർത്ഥിത്വം ജില്ലയില്‍ പാർട്ടിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. തളിപ്പറമ്പിലും പയ്യന്നൂരും മുഖ്യമന്ത്രി നേരിട്ട് എത്തി പ്രചാരണത്തിന് നേതൃത്വം നല്‍കിയേക്കും.