video
play-sharp-fill
മരണപ്പെട്ട യുവാവ് തങ്ങളുടെ അനുഭാവിയാണെന്നും മൃതദേഹം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ഇരിട്ടിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം;  കൂട്ടത്തല്ല്; പോലിസ് സംഘത്തിന്റെ മേൽനോട്ടത്തിൽ സംസ്ക്കാരം നടത്തി;ഇരിട്ടിക്കടുത്ത് കുയിലൂരിലാണ് ‘സന്ദേശം’ സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്

മരണപ്പെട്ട യുവാവ് തങ്ങളുടെ അനുഭാവിയാണെന്നും മൃതദേഹം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് കണ്ണൂര്‍ ഇരിട്ടിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം; കൂട്ടത്തല്ല്; പോലിസ് സംഘത്തിന്റെ മേൽനോട്ടത്തിൽ സംസ്ക്കാരം നടത്തി;ഇരിട്ടിക്കടുത്ത് കുയിലൂരിലാണ് ‘സന്ദേശം’ സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്

സ്വന്തം ലേഖകൻ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലും പാര്‍ട്ടികള്‍ തമ്മില്‍ മരിച്ചയാളുടെ മൃതദേഹം തങ്ങളുടെ താണെന്ന് വരുത്തി തീര്‍ക്കാന്‍ മരണ വീട്ടില്‍ കൂട്ടയടി നടത്തിയ സംഭവം വിവാദമാകുന്നു. ഇരിട്ടിക്കടുത്ത് കുയിലൂരിലാണ് ‘സന്ദേശം’ സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഞായറാഴ്ച മരിച്ച കുയിലൂര്‍ ചന്ത്രോത്ത് വീട്ടില്‍ എന്‍.വി പ്രജിത്ത്(40)തങ്ങളുടെ പ്രവര്‍ത്തകനാണെന്ന് പറഞ്ഞ് മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുപോകാന്‍ ബി.ജെ.പി നേതൃത്വം ഏറ്റെടുത്തതിനു പിന്നാലെ പ്രജിന്റെ ബന്ധുക്കളായ സി.പി.എം അനുഭാവികള്‍ ഇതിനെ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കം.

പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം തിരുവനന്തപുരത്തുള്ള സഹോദരന്റെ വരവിനായി വൈകിട്ട് ഏഴുവരെ വീട്ടില്‍ പൊതുദര്‍ശനത്തിനുവെച്ചിരുന്നു. സഹോദരന്‍ അന്തിമോപചാരം അര്‍പ്പിച്ച് മൃതദേഹം ദഹിപ്പിക്കാനെടുക്കുന്നതിനിടയിലാണ് മൃതദേഹത്തിനായി ഇരുവിഭാഗവും പിടിവലിയിലായത്. നേരത്തെ ബിജെപി ബൂത്ത് പ്രസിഡന്റായിരുന്നെങ്കിലും പ്രജിത്തിന്റെ കുടുംബം സിപിഎം അനുഭാവികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം വീട്ടില്‍നിന്നെടുക്കുമ്പോള്‍ ശാന്തിമന്ത്രം ചൊല്ലാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയില്‍ പൂക്കളുമായി എത്തി. ശാന്തിമന്ത്രം ചൊല്ലുന്നതിനിടയില്‍ സിപിഎം അനുകൂലവിഭാഗം മൃതദേഹം സംസ്‌കാരത്തിനായി എടുത്തു. മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചപ്പോള്‍ പിന്നാലെ പോര്‍വിളിയുമായി മറുവിഭാഗവുമെത്തി. സംസ്‌കരിക്കാനെത്തിച്ച വിറകുമായി പോര്‍വിളിയും ഉന്തും തള്ളുമായി. ഇതിനിടയില്‍ ചിലര്‍ക്ക് മര്‍ദനമേറ്റു.

ഇതിനിടയില്‍ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഇരിട്ടി സി.ഐ കെ.ജെ ബിനോയിയുടെ നേതൃത്വത്തില്‍ ഇരിട്ടി, ഉളിക്കല്‍, കരിക്കോട്ടക്കരി പോലിസ് സ്റ്റേഷനുകളില്‍നിന്നായി മുപ്പതിലധികം പോലിസുകാരും സ്ഥലത്തെത്തി. രാത്രി 10ഓടെ മൃതദേഹം കത്തിത്തീര്‍ന്ന ശേഷമാണ് പോലിസ് പിന്‍വാങ്ങിയത്.