കണ്ണൂർ നഗരസഭ കോൺഗ്രസ് പിടിച്ചെടുത്തു
കണ്ണൂർ : കണ്ണൂർ കോർപ്പറേഷനിൽ എൽ.ഡി.എഫിന് ഭരണം നഷ്ടമായി. സി.പി.എം ഭരണ സമിതിക്കെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് വിമതൻ പി.കെ രാഗേഷ് യു.ഡി.എഫിന് വോട്ടു ചെയ്തതോടെയാണ് കോർപ്പറേഷനിൽ സിപിഎമ്മിനെ വീഴ്ത്തി കോൺഗ്രസ്സ് ഭരണം പിടിച്ചെടുത്തത്. ഡപ്യൂട്ടി മേയറായി പി.കെ രാഗേഷ് തുടരുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷൻ പാച്ചേനി വ്യക്തമാക്കി.
55 അംഗങ്ങളുളള കണ്ണൂർ കോർപ്പറേഷനിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും 27 വീതമാണ് അംഗസംഖ്യ. 26നെതിരെ 28 വോട്ടുകൾക്കാണ് അവിശ്വാസ പ്രമേയം പാസായത്. കണ്ണൂർ കോർപ്പറേഷനിൽ മേയർ ഇ.പി.ലതയ്‌ക്കെതിരെയാണ് യു.ഡി.എഫ് അവിശ്വാസപ്രമേയം പാസാക്കിയത്.
പി.കെ രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിന് ലഭിച്ചത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ.സുധാകരന് പരസ്യമായി പിന്തുണ നൽകിയതോടെ പികെ രാഗേഷ് തന്നെയായിരുന്നു എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോർപ്പറേഷൻ കാലവധി അവസാനിക്കാൻ ഏതാണ്ട് ഒരു വർഷം മാത്രമേ ബാക്കിയുള്ളൂ. ആദ്യത്തെ ആറുമാസം കോൺഗ്രസ്സും പിന്നീട് മുസ്‌ലിം ലീഗും ചെയർ പേഴ്‌സൺ സ്ഥാനത്തെത്തുമെന്നാണ് ധാരണ.