
കണ്ണൂർ: ചെറുവാഞ്ചേരിയിൽ പൊതിച്ചോർ ശേഖരിക്കുന്നതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്.
ഡിസിസി മുൻ അംഗം പ്രഭാകരനെതിരെയാണ് കണ്ണവം പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചഭക്ഷണ വിതരണത്തിന്‍റെ ഭാഗമായി വീടുകളിൽ നിന്ന് പൊതിച്ചോർ ശേഖരിക്കുന്നതിനിടെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ പ്രഭാകരൻ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി.
എന്നാൽ അയൽക്കാർ തമ്മിലുള്ള പ്രശ്നമാണെന്നും ഡിവൈഎഫ്ഐയുടേത് മുൻകൂട്ടി ആസൂത്രണം ചെയ്ത നാടകമെന്നുമാണ് കോൺഗ്രസിന്‍റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group