30വര്‍ഷത്തിനുശേഷം പ്രതികള്‍ ജയിലിലേക്ക്; ആര്‍എസ്എസ് നേതാവിന്‍റെ കാലുകള്‍ വെട്ടിയെറിഞ്ഞ കേസിൽ പ്രതികള്‍ കോടതിയിൽ കീഴടങ്ങി

Spread the love

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കെ സദാനന്ദന്‍റെ കാലുകള്‍ വെട്ടിയെറിഞ്ഞ കേസിൽ പ്രതികളായവര്‍ കോടതിയിൽ കീഴടങ്ങി. കേസിൽ 30വര്‍ഷത്തിനുശേഷമാണ് പ്രതികള്‍ കീഴടങ്ങിയത്. സിപിഎമ്മുകാരായ എട്ടു പ്രതികളെയാണ് വിചാരണ കോടതി നേരത്തെ ശിക്ഷിച്ചത്.

എന്നാൽ, ശിക്ഷാവിധിക്കെതിരെ മേൽകോടതികളിൽ അപ്പീൽ നൽകി ജാമ്യത്തിലായിരുന്നു പ്രതികള്‍. സുപ്രീം കോടതിയും അപ്പീൽ തള്ളിയതോടെയാണ് പ്രതികള്‍ കോടതിയിൽ ഹാജരായത്. ഏഴുവര്‍ഷത്തെ തടവാണ് പ്രതികള്‍ക്കെതിരെ വിധിച്ചിരുന്നത്. തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളെ ഇന്ന് കണ്ണൂര്‍ സെന്‍ട്രൽ ജയിലിലേക്ക് മാറ്റും.