
കണ്ണൂര്‍: വീണ്ടും സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടികൂടി.
അഞ്ചാം ബ്ലോക്കിന് പിന്നില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതാണ് സ്മാര്‍ട്ട്ഫോണും ചാര്‍ജറും. ജയിലിലെ സുരക്ഷാ പരിശോധനകളുടെ ഭാഗമായാണ് കണ്ടെത്തല്‍.
സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്തിടെ ജയിലിനകത്ത് നിരീക്ഷണം ശക്തമാക്കിയതിന്റെ ഭാഗമായാണ് പരിശോധനകള്‍ വര്‍ധിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ മാസങ്ങളിലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് പല തവണ മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും ചാര്‍ജറുകളും പിടിച്ചെടുത്തിരുന്നു. തടവുകാര്‍ അനധികൃതമായി പുറംലോകവുമായി ബന്ധപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാണ് അധികാരികള്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ച് നിരന്തരം പരിശോധന നടത്തുന്നത്.