
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരൻ ഫോൺ ഉപയോഗിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത്.
ഇതോടെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പിടിച്ചെടുത്തത് 6 മൊബൈൽ ഫോണുകൾ. സംഭവത്തിൽ കേസെടുത്ത കണ്ണൂർ ടൗൺ പോലീസ് അന്വേഷണം തുടങ്ങി