കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ തടവുകാരൻ ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത് ഹോമിയോ മരുന്നിന്റെ കുപ്പിയില്‍; പ്രതികളില്‍ നിന്നും മൊബൈല്‍ ഫോണും പിടിച്ചെടുത്തു

Spread the love

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലില്‍ തടവുകാരൻ ഹാഷിഷ് ഓയില്‍ സൂക്ഷിച്ചിരുന്നത് ഹോമിയോ മരുന്നിന്റെ കുപ്പിയില്‍.

video
play-sharp-fill

കാപ്പ കേസില്‍ തടവിലായ പ്രതി സുമേഷാണ് അതിവിദഗ്ധമായി ഹാഷിഷ് ഓയില്‍ ജയിലില്‍ സൂക്ഷിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ജയില്‍ അധികൃതർ നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലിന് പുറമേ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

കഞ്ചാവടക്കമുള്ള ലഹരിമരുന്നുകള്‍ നേരത്തെ ജയിലിനുള്ളില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ഹാഷിഷ് ഓയില്‍ പോലുള്ള ലഹരി മരുന്ന് പിടികൂടുന്നത് ഇതാദ്യമായാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറ്, ഏഴ് ബ്ലോക്കുകളില്‍ നിന്നാണ് രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.