video
play-sharp-fill

ജയിലിൽ നിന്ന് മൊബൈൽ കണ്ടെടുത്ത സംഭവം ; അന്വേഷണം പേരിന് മാത്രം ,എല്ലാം വേണ്ടപ്പെട്ടവർ ഒതുക്കി

ജയിലിൽ നിന്ന് മൊബൈൽ കണ്ടെടുത്ത സംഭവം ; അന്വേഷണം പേരിന് മാത്രം ,എല്ലാം വേണ്ടപ്പെട്ടവർ ഒതുക്കി

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: ജയിലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം പേരിന് മാത്രം മതിയെന്ന് പോലീസിന് ഉന്നതതലത്തിൽ നിന്നും നിർദേശം ലഭിച്ചതായി സൂചന. രാഷ്ട്രീയ പ്രമുഖരടക്കമുള്ളവരെ ജയിലിൽ നിന്നും പ്രതികൾ ഫോൺ വിളിച്ചിരുന്നതായി തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് അന്വേഷണം മരവിപ്പിക്കുന്നത്.

എൺപതോളം മൊബൈൽ ഫോണുകളാണ് മൂന്ന് സെൻട്രൽ ജയിലുകളിൽ നിന്നായി പിടികൂടിയത്. ജയിൽ നിയമപ്രകാരം ഇവ അതത് പരിധികളിലെ പോലീസിന് കൈമാറി. പോലീസിനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ജൂൺ 20 മുതലാണ് ജയിൽ ഡിജിപിയുടെ നേതൃത്വത്തിൽ ജയിലുകളിൽ പരിശോധന നടത്തിയത്. രണ്ടാഴ്ച പിന്നിട്ടിട്ടും ഇത് സംബന്ധിച്ച അന്വേഷണം ഏങ്ങും എത്തിയിട്ടില്ല. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഏറ്റവും അധികം ഫോണുകൾ പിടിച്ചെടുത്തത്. 51 ഫോണുകളാണ് ഇവിടെനിന്നും പിടിച്ചെടുത്തത്. കൂടുതൽ ഫോൺ വിളികൾ പോയതും കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ്. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ഫോൺവിളിയാണ് സംസ്ഥാനത്തെ ഫോൺ വേട്ടകൾക്ക് തുടക്കമിട്ടതെന്നാണ് സൂചന. കതിരൂരിലെ ഒരു കേസുമായി ബന്ധപ്പെട്ട് തടവിൽ കഴിയുന്ന പ്രതിയാണ് തിരുവനന്തപുരത്തെ ഒരു ഉന്നതനെ ഫോണിലൂടെ വിളിച്ച് വിരട്ടിയത്. കണ്ണൂരിലെ ഒരു പ്രമുഖനേതാവിനെ ഒതുക്കാൻ ശ്രമിച്ചാൽ വിവരമറിയും എന്ന രീതിയിലായിരുന്നു ഫോൺവിളി. ഇക്കാര്യം അന്വേഷിച്ചപ്പോഴാണ് ഫോൺ വന്നത് ജയിലിൽ നിന്നാണെന്ന് മനസിലായത്. ഇതോടെയാണ് സംസ്ഥാനത്തെ ജയിലുകളിൽ ഫോൺവേട്ട ശക്തമാക്കിയതും വിയ്യൂരിൽ അതിസുരക്ഷാ ജയിൽ സജ്ജമാക്കിയതും. തിരുവനന്തപുരത്തെ പ്രമുഖനെ വിരട്ടിയ തടവുകാരനെയും ഈ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയേക്കുമെന്ന സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group