നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു ; മൃതദേഹം കണ്ടെത്തിയത് ഏറെ നേരത്തിന് ശേഷം
കണ്ണൂർ : മാത്തില്‍ കുറുക്കൂട്ടിയില്‍ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു.
കുറുവേലിയില്‍ ലക്ഷ്മി (74) യാണ് മരിച്ചത്. ശനിയാഴ്ച ഒരു മണിയോടെയായിരുന്നു സംഭവം. കണ്ണൂർ ഭാഗത്ത് നിന്നും വന്ന കാറാണ് കുറുക്കൂട്ടി കലുങ്കിനടുത്ത് മറിഞ്ഞത്.
മകന്റെ പറമ്ബില്‍ പുല്ല് അരിയുമ്ബോഴാണ് കാർ ലക്ഷ്മിയെ ഇടിച്ചത്. കാട് നിറഞ്ഞ സ്ഥലമായതിനാല്‍ ആദ്യം ഇവരെ കണ്ടിരുന്നില്ല. പിന്നീട് വൈകുന്നേരം ഏഴ് മണിയോടെയാണ് ലക്ഷ്മിയെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം കണ്ണൂർ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ് മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഭർത്താവ്: പരേതനായ കുഞ്ഞമ്ബു. മക്കള്‍: രമേശൻ, അനില്‍കുമാർ, രതി. മരുമക്കള്‍: ശോഭ, ഭാരതി, രാജേഷ്, സഹോദരങ്ങള്‍: ജാനകി, പരേതരായ ചിരിയമ്മ, കുഞ്ഞിരാമൻ, ചന്തു, യശോദ.