video
play-sharp-fill

കണ്ണൂർ ബോംബ് കേസ്: ‘സിപിഎം നേതാക്കൾ നിരന്തരമായി ഭീഷണിപ്പെടുത്തുന്നു, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം, നാട്ടിൽ ഒറ്റപെട്ടു, ഷാഫി പറമ്പിലിൽ പ്രതീക്ഷയുണ്ടെന്ന് സീന

കണ്ണൂർ ബോംബ് കേസ്: ‘സിപിഎം നേതാക്കൾ നിരന്തരമായി ഭീഷണിപ്പെടുത്തുന്നു, ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കാം, നാട്ടിൽ ഒറ്റപെട്ടു, ഷാഫി പറമ്പിലിൽ പ്രതീക്ഷയുണ്ടെന്ന് സീന

Spread the love

 

കണ്ണൂർ: ബോംബ് രാഷ്ട്രീയത്തിനെതിരെ പരസ്യമായി പ്രതികരിച്ചതിന് സിപിഎമ്മിന്റെ ഭീഷണിയുണ്ടെന്ന് തലശ്ശേരി എരഞ്ഞോളി സ്വദേശി എം സീന. ഇന്നലെ രാത്രി വീട്ടിൽ എത്തിയാണ് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ ഭീഷണിപ്പെടുത്തിയതെന്നും നിരന്തരം ഭീഷണിയുണ്ടെന്നും താൻ ആക്രമിക്കപ്പെട്ടേക്കാമെന്നും സീന പറഞ്ഞു. ഈയൊരു തുറന്നു പറച്ചിൽ മൂലം നാട്ടിൽ ഒറ്റപ്പെടാൻ തുടങ്ങിയിട്ടുണ്ട്.

 

സീനയുടെ അമ്മയോട് മകളെ പറഞ്ഞ് മനസ്സിലാക്കാനാണ് പ്രാദേശിക നേതാക്കൾ പറഞ്ഞത്. കണ്ണൂർ ബോംബ് നിർമാണത്തിന്റെ കേന്ദ്രമാണെന്ന് പറഞ്ഞത് എനിക്കുവേണ്ടിയല്ല ഇവിടുത്തെ കുഞ്ഞുമക്കൾക്ക് വേണ്ടിയാണ്. അവർക്ക് ഭയമില്ലാതെ ഓടി കളിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടാണ് എന്നും സീന കൂട്ടിച്ചേർത്തു.

 

ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമ്മിക്കുന്നവരുടെ ഹബ്ബ് ആണ്. ആരെങ്കിലും തുറന്നു പറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ്  നശിപ്പിക്കും. ഭയമില്ലാതെ ഇവിടെ ജീവിക്കണം, സഹികെട്ടാണ് പറയുന്നതെന്നും അവർ വ്യക്തമാക്കി. ഈ വിഷയത്തിൽ ഷാഫി പറമ്പിൽ അന്വേഷിച്ചു നടപടിയെടുക്കാം എന്ന് പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിൽ പ്രതീക്ഷയുണ്ടെന്നാണ് സീന പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group