കണ്ണൂരിൽ കാക്കകൾ കൂട്ടത്തോടെ ചത്ത് വീഴുന്നു; പക്ഷിപ്പനിയെന്ന ആശങ്കയിൽ നാട്ടുകാര്‍, സ്ഥിതിഗതികള്‍ നിരീക്ഷിച്ച്‌ ആരോഗ്യ വകുപ്പ്

Spread the love

കണ്ണൂർ: പ്രദേശത്ത് ആശങ്ക ഉയർത്തി കണ്ണൂർ എടക്കാനത്ത് കാക്കകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു. ആരോഗ്യ വകുപ്പും ഇരിട്ടി നഗരസഭ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

video
play-sharp-fill

ഒരാഴ്ചക്കിടയില്‍ ഇവിടെ ചത്തുവീണത് നൂറിലധികം കാക്കകളാണ്. എടക്കാനം പുഴക്കരയിലെ വിവിധ പ്രദേശങ്ങളിലായാണ് സംഭവം. പക്ഷി പനി മൂലമാണോ കാക്കകള്‍ ചാകുന്നതെന്ന ആശങ്കയിലായാണ് നാട്ടുകാർ.

എടക്കാനം റിവർ വ്യൂ പോയന്റിന് സമീപത്തായുള്ള പ്രദേശങ്ങളില്‍ മാത്രം നൂറിലധികം കാക്കകള്‍ ചത്തു. നിരവധി കാക്കകള്‍ അവശനിലയിലും വഴിയരികുകളില്‍ കാണപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാക്കകള്‍ ചത്തുവീഴുന്ന പ്രതിഭാസം ശാസ്ത്രീ മായ രീതിയില്‍ തന്നെ പരിശോധിക്കുന്നതിനായി വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം തിങ്കളാഴ്ച്ച സ്ഥലത്ത് എത്തി ശാസ്ത്രീയ പരിശോധന നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജനങ്ങളുടെ ഭീതിയകറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും നഗരസഭ ചെയർ പേഴ്സൻ വി. വിനോദ് കുമാർ അറിയിച്ചു.

ഇരിട്ടി താലൂക്ക് ആശുപത്രി ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ പി.നസ്രി, ഇരിട്ടി നഗരസഭ ചെയർപേഴ്സൻ വി. വിനോദ് കുമാർ, നഗരസഭ കൗണ്‍സിലർമാരായ ആർ.കെ. ഷൈജു, എം. നിഖിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എടക്കാനം പുഴക്കര ഭാഗത്ത് പരിശോധന നടത്തിയത്.